രണ്ടുകൊല്ലം മുൻപാണ് പണിതീർത്തത്, ചികിത്സക്ക് പോലും പണം തികയാത്തപ്പോൾ ഇനി എന്ത് ചെയ്യാനാണ്..?
ജീവിതത്തിലെ സമ്പാദ്യമെല്ലാം കൂട്ടി വെച്ചാണ് സുബൈർ രണ്ട് മുറി വീടിനെ രണ്ടുകൊല്ലം മുമ്പ് പണിത് അടച്ചുറുപ്പുള്ള നല്ലൊരു വീടാക്കി മാറ്റിയത്. ആ കടങ്ങൾ തീർക്കുന്നതിനിടെയാണ് ഇടുത്തീപോലെ കാൻസർ പിടിപെട്ടത്. ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിനിടെയാണ് മഴയിൽ വീട് തകർന്നത്. വീടിന്റെ മുൻ ഭാഗം ഒന്നാകെ ഇടിഞ്ഞു താഴുകയാണ്. ചികിത്സക്ക് പോലും പണം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ ദുരിതത്തിലായിരിക്കുകയാണ് സുബൈർ.
Content Highlights: Subair is a cancer patient facing severe financial distress. His house, recently renovated, has partially collapsed due to heavy rains. He is currently unable to afford both medical treatment and home repairs. The situation is an urgent appeal for community and public support.