ഐ.പി.എസ്. നേടണം, യൂസഫലി സാറിനേയും മഞ്ജുച്ചേച്ചിയേയും കാണണം; ഷെഹ്രീന്‍ പോസിറ്റീവാണ്
ദേശീയപാതയിലെ കുമ്പളം ടോള്‍പ്ലാസയില്‍ ഫാസ്ടാഗ് വില്‍ക്കുകയാണ് ഒന്‍പതാം ക്ലാസ്സുകാരി ഷെഹ്രീന്‍. 'വീട്ടിലെ അവസ്ഥ മോശമാണേ പിന്നെ നമ്മ ചിന്തിച്ചല്ലേ പറ്റൂ...' എന്ന ഒറ്റ വാചകത്തിലുണ്ട് എല്ലാം. ജന്മനാ വൈകല്യങ്ങള്‍ ബാധിച്ച കുഞ്ഞനുജനുണ്ട് വീട്ടില്‍. വീടുനോക്കാന്‍ ഉമ്മക്ക് ഒറ്റക്ക് ആവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ സഹായിക്കാന്‍ തയ്യാറായതാണ്. ഹൈവേയില്‍ ഫാസ്ടാഗ് വില്‍ക്കാന്‍ ഇറങ്ങാമെന്ന് പറഞ്ഞപ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നു എന്ന് ഉമ്മ സമ്മതിക്കുന്നു.
ഐ.പി.എസ്സുകാരിയാകണമെന്നാണ് ഷെഹ്രീന്റെ മോഹം. പിന്നെ മോഡലിങ്ങിലും സിനിമയിലുമൊക്കെയാണ് താല്‍പര്യം. യൂസഫലി സാറിനേയും മഞ്ജുവാര്യരേയും കാണണമെന്നതാണ് മറ്റ് ആഗ്രഹങ്ങള്‍. യൂസഫലി സാറിനെ കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഉമ്മയെപ്പോലാണ് മഞ്ജുച്ചേച്ചി, പോസിറ്റീവാണ്... ഷെഹ്രീന്‍ പറയുന്നു. കുമ്പളം ആര്‍.പി.എം. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഷെഹ്രീന്‍.
Content Highlights: