'ഭ്രാന്തൻ' എന്ന് വിളിച്ചവർക്ക് മുന്നിൽ കമ്മത്ത് തീർത്ത ഔഷധക്കാട്
കൊച്ചി സിറ്റിക്ക് നടുവിൽ രണ്ടേക്കറിൽ മൂവായിരത്തോളം സസ്യങ്ങൾ. ഒരിക്കൽ നാട്ടുകാർ 'കാടുപിടിച്ച പറമ്പ്' എന്നു വിളിച്ചിരുന്നിടം ഇന്ന് പക്ഷികൾക്കും അണ്ണാനും കീരിക്കും ആമകൾക്കുമെല്ലാം ആവാസകേന്ദ്രമാണ്. ജോലി ഉപേക്ഷിച്ച് സസ്യസംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച പുരുഷോത്തമ കമ്മത്താണ് ഈ കൊച്ചുകാടൊരുക്കിയത്. രണ്ടായിരത്തിലേറെ ഔഷധസസ്യങ്ങളും അപൂർവ വൃക്ഷങ്ങളും വംശനാശഭീഷണി നേരിടുന്ന ചെടികളും ഈ കാട്ടിലുണ്ട്. കമ്മത്തിന് ഈ കാട് വരുംതലമുറയ്ക്കായി കാത്തുവെക്കുന്ന പ്രകൃതിയുടെ പൈതൃകമാണ്. താൻ നട്ട മരങ്ങൾ നിലനിൽക്കുന്നിടത്തോളം തന്റെ പ്രവൃത്തിയും ജീവിക്കുമെന്ന വിശ്വാസത്തോടെ, തന്റെ ജീവന്റെ ജീവനായ സസ്യങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുകയാണ് ഈ പ്രകൃതിസ്നേഹി.
Content Highlights: purushothama kamaths journey from banking to plant conservation