കടൽക്ഷോഭത്തെ പേടിക്കേണ്ട; വീട് നഷ്ടമായി ക്യാമ്പിൽ കഴിഞ്ഞവർക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

കടൽക്ഷോഭത്തിൽ താമസസ്ഥലവും വീടും നഷ്ടപ്പെട്ട് ഇരുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് ഇന്നിപ്പോൾ ആശ്വാസത്തിൻ്റെ നാളുകളാണ്. സംസ്ഥാന സർക്കാരിന്റെ ‘പുനർഗേഹം’ പദ്ധതിയിലൂടെ ലഭിച്ച മുട്ടത്തറയിലെ ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയത്തിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ സമാധാനത്തോടെ സ്വന്തം കൂരയ്ക്ക് താഴെ അന്തിയുറങ്ങുകയാണ്.

കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നത്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. വീട് നഷ്ടപ്പെട്ട് വാടകവീടുകളിൽ താമസിക്കുന്നവർക്ക് കിടപ്പാടം പൂർത്തിയാകുന്നതുവരെ പ്രതിമാസം 5500 രൂപ വീതം വീട്ടുവാടകയും നൽകിയിരുന്നു. ആഗസ്റ്റ് ഏഴിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കടലിന്റെ മക്കൾക്ക്‌ ഫ്ലാറ്റ്‌ കൈമാറിയത്‌. ‍മാസങ്ങൾക്കിപ്പുറം കുറച്ച് പരിഭവങ്ങളും ഏറെ സന്തോഷവുമായി ജീവിതം കെട്ടിപ്പടുക്കുകയാണ് കടലിൻ്റെ മക്കൾ.

Content Highlights: Successful rehabilitation of fisherfolk displaced by coastal erosion. Handover of Prathyasha flat complex in Muttathara. Government support including monthly rent assistance of 5500 INR. Integrated approach to solving housing crises in coastal regions.