അടിച്ചമർത്തൽ, കൂട്ടബലാത്സംഗം, പകപോക്കൽ; രാജ്യത്തെ വിറപ്പിച്ച ചമ്പൽറാണിയുടെ കഥ | The Rebels
2001 ജൂലായ് 25. ഉച്ചയ്ക്ക് ഒന്നരയോടടുത്ത സമയം. ലോക്‌സഭാ സമ്മേളനം കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എം.പിമാർ പിരിഞ്ഞു..പൊടുന്നനേ 44-ാം നമ്പർ വസതിക്കു മുന്നിൽ ഒരു വെടിയൊച്ച മുഴങ്ങി. തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ച മൂന്ന് പേരുമായി ഒരു ചുവന്ന മാരുതി കാർ ചീറി പാഞ്ഞു. അന്ന് ഒരു തിരക്കഥ പോലെ അവിടെയവസാനിച്ചത് ചീഞ്ഞുനാറുന്ന ജാതിവ്യവസ്ഥയ്ക്ക് തോക്കിൻകുഴൽ കൊണ്ട് മറുപടി പറഞ്ഞ, ചമ്പൽക്കാടിന്റെ ഇരുട്ടിൽ നിന്ന് ചരിത്രത്തിലേക്ക് നടന്നുകയറിയ ഫൂലൻ ദേവിയുടെ ജീവിതമായിരുന്നു.
കീഴ്ജാതിക്കാർ തങ്ങളുടെ കാൽക്കീഴിൽ അമരേണ്ടവരാണെന്ന ജാതിക്കോമരങ്ങളുടെ ഗർവാണ് ഫൂലനെ കൊള്ളക്കാരിയാക്കിയത്. പത്താം വയസ്സുമുതൽ നേരിട്ട ക്രൂര പീഡനങ്ങളാണ് അവളെ തോക്കെടുപ്പിച്ചത്. നിലനിന്നിരുന്ന എല്ലാ ദുഷിച്ച സാമൂഹിക ക്രമങ്ങളുടെയും ഗതി മാറ്റിയത് ഓരോ കാലവും നിഷേധികളെന്നും കലഹപ്രിയരെന്നും മുൻവിധിയോടെ കണ്ട മനുഷ്യരാണ്. കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്ന കലഹ പ്രിയരെ കുറിച്ചുള്ള പംക്തി ദി റിബൽസിൽ ഇക്കുറി ഫൂലൻദേവിയുടെ കഥയാണ്....
Content Highlights: phoolan devi story of indian bandit queen