തിരിച്ചുവരുന്ന പന്തും തിരിച്ചറിയേണ്ട ആ യാത്രകളും | Second Half | Rishabh Pant
അപകടത്തിൽ നിന്ന് മെല്ലെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് ഋഷഭ് പന്ത്. ഈ ഐ.പി. എല്‍ സീസണും ഏകദിന ലോകകപ്പുമെല്ലാം നഷ്ടപ്പെട്ടേക്കാം. എന്നാലും പഴയ ഫോമിൽ തന്നെ പന്ത് ക്രീസില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ഈ ഉറപ്പ് നമുക്ക് നല്‍കിയത് മറ്റാരുമല്ല. ആശുപത്രിക്കിടക്കയില്‍ നിന്ന് പന്ത് തന്നെയാണ്. അപകടശേഷമുള്ള തന്റെ ആദ്യ ട്വീറ്റുകളില്‍ ഒന്നില്‍. '' ഞാന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മുന്നിലെ വെല്ലുവിളികള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്. '' പന്ത് ട്വീറ്റ് ചെയ്തു. ജീവിതത്തിൽ പന്ത് താണ്ടിയ ദൂരം അറിഞ്ഞാൽ ഈ വാക്കുകൾ നമുക്ക് മുഖവിലയ്ക്കെടുക്കാം. ഈ യാത്രകളെക്കുറിച്ചാണ് സെക്കൻഡ് ഹാഫിന്റെ പതിനഞ്ചാം എപ്പിസോഡിൽ പറയുന്നത്.
Content Highlights: phenomenal life story of rishabh pant