മോഷണം തടയാന്‍ വെളുത്ത നായയെ ചുവപ്പിച്ച് പരീക്ഷണം; പെയിന്റടി വീഡിയോ വൈറല്‍ | Viral

നായയുടെ നിറം കണ്ട് ഞെട്ടേണ്ട. വെളുത്ത നായയെ പെയിന്റടിച്ച് ചുവപ്പിച്ച് പരീക്ഷണം നടത്തിയത് യജമാനന്‍ തന്നെയാണ്. കള്ളന്മാരെ തുരത്താനാണ് ഈ സൂത്രമെന്നാണ് ഉടമയായ ടിക് ടോക് താരം ക്ലോയിയുടെ വിശദീകരണം.

'ഡാന്‍ ദ ബിഗ്‌ റെഡ് ഡോഗ്' എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേജില്‍ ക്ലോയി തന്നെയാണ് നായയുടെ ദേഹത്ത് പെയിന്റടിക്കുന്ന വീഡിയോ പങ്കുവച്ചത്. അപൂര്‍വ ഇനത്തില്‍പ്പെട്ടതാണ് തന്റെ നായ, മോഷണം തടയാനാണ് നിറം മാറ്റിയെന്ന് വിശദീകരണവും നല്‍കി. പിന്നാലെ മൃഗസ്‌നേഹികള്‍ ഉടമയ്‌ക്കെതിരെ വിമര്‍ശനവുമായെത്തി. ചിലര്‍ ക്ലോയിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.

Content Highlights: