' മന്ത്രിയായാലും അവര്‍ക്ക് ഞാന്‍ കേളുവേട്ടനാണ്; ഈ വീട്ടിലേക്ക് ആര്‍ക്കും കയറിവരാം' | OR Kelu

വയനാട്ടില്‍ നിന്നുള്ള കര്‍ഷകനായ സാധാരണക്കാരന്റെ പള്‍സറിയാവുന്ന മന്ത്രി. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിനെ ഒറ്റവാക്കില്‍ ഇങ്ങനെ പരിചയപ്പെടുത്താം. സാധാരണ തോട്ടം തൊഴിലാളിയില്‍നിന്ന് മന്ത്രി പദം വരെ എത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവസാന്നിധ്യമാണ്. 2000-ല്‍ പഞ്ചായത്തംഗം, തുടര്‍ച്ചയായി പത്ത് വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ, രണ്ടാം ടേമില്‍ മന്ത്രി. ആര്‍ക്കും എപ്പോഴും കയറിവരാവുന്ന കാട്ടിക്കുളത്തെ വീട്ടില്‍ വയനാട്ടുകാരുടെ സ്വന്തം കേളുവേട്ടനായിരിക്കുന്ന മന്ത്രി ഒ.ആര്‍ കേളുവിന്റെ വീട്ടുവിശേഷങ്ങള്‍.
Content Highlights: or kelu, OR Kelu, CPM minister, tribal community, wayanad, minister kelu, agriculture