ഇത് ഓമല്ലൂര്‍ മാതൃക, ജനകീയ പിന്തുണയോടെ ഒരുങ്ങിയത് മികച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. വല്ലപ്പോഴും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും പ്രതിരോധ കുത്തിവെയ്പ്പുകളും മാത്രമായിരുന്നു ഇവിടെ നടത്തിയിരുന്നത്. ഇന്ന് ഈ പ്രാഥമിക ആരോഗ്യം കേന്ദ്രം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി മാറി, സംസ്ഥാനത്ത് തന്നെ മാതൃകയായിരിക്കുകയാണ്. ഓര്‍ണമെന്റല്‍ ആര്‍ച്ച്, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പാര്‍ക്ക്, ഉദ്യാനം, ആരോഗ്യ ലൈബ്രറി, കാത്തിരിപ്പ് വിഭാഗം, വാട്ടര്‍ ഫില്‍റ്റര്‍, കംപ്യൂട്ടര്‍, ടിവി, ഇന്റര്‍നെറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ എത്തിക്കഴിഞ്ഞു.