ഓളപ്പരപ്പിൽ സൂര്യൻ തങ്കശോഭ വിതറും, കാണാം ഒളോപ്പാറയിലെ അസ്തമയം | Local Route
കോഴിക്കോട് ജില്ലയിലെ പ്രാദേശികമായ മനോഹര തീരമാണ് കക്കോടിക്കടുത്തുള്ള ഒളോപ്പാറ. പേരിൽ മാത്രം പാറയുള്ള ഇവിടം വാഗ്ദാനം ചെയ്യുന്നത് അകലാപ്പുഴയിൽ നിന്നുള്ള അസ്തമയക്കാഴ്ചകളാണ്.
കോഴിക്കോട് നഗരത്തിൽ നിന്ന് 15 കിലോ മീറ്റർ മാത്രമേയുള്ളൂ ഇവിടേയ്ക്ക്. ഒരിടവേളയ്ക്ക് ശേഷം സഞ്ചാരികളുടെ തിരക്കാണിവിടെ. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞാണ് എല്ലാവരും എത്തുന്നത്. നിരവധി മത്സ്യങ്ങളുടേയും പക്ഷികളുടേയും സങ്കേതം കൂടിയാണിവിടം.
Content Highlights: