രണ്ടു മിനിറ്റിൽ മണ്ണിന്റെ ആരോഗ്യം അറിയാം; 'ന്യൂട്രി'യുമായി അമ്മയും മകനും

കൃഷിയിടത്തിലെ മണ്ണിൽ ഏതൊക്കെ പോഷകങ്ങൾ കുറവാണ്, എത്ര അളവിൽ വളം നൽകണം... ഇതൊക്കെ അറിയാനായി കർഷകർ ഇനി ലബോറട്ടറികളുടെ വാതിൽ മുട്ടേണ്ട. സാമ്പിൾ ശേഖരിക്കൽ മുതൽ പരിശോധനാഫലം ലഭിക്കുന്നതുവരെയുള്ള ദിവസങ്ങളുടെ കാത്തിരിപ്പും വേണ്ട. മണ്ണിന്റെ പോഷകഗുണങ്ങൾ വെറും രണ്ട് മിനിറ്റിനുള്ളിൽ അറിയാൻ കഴിയുന്ന 'ന്യൂട്രി' എന്ന പോർട്ടബിൾ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ബയോട്ട പ്രിസിഷൻ അഗ്രികൾച്ചർ പ്രൈവറ്റ് ലിമിറ്റഡ്. പൗഡിക്കോണം സ്വദേശി ഡോ. കവിതാ സന്തോഷും മകൻ അർജുനുമാണ് പുതിയ സ്റ്റാർട്ട്അപ്പിന് പിന്നിൽ

Content Highlights: Instant soil nutrient analysis in under 2 minutes. Eliminates the need for traditional laboratory waiting times. Developed by Thiruvananthapuram-based startup Biota Precision Agriculture. Portable and user-friendly technology for modern farmers.