വില വെറും 6.09 ലക്ഷം; അഡാസിന്റെ സുരക്ഷയോടെ മാരുതി സുസുക്കി പുതിയ ബലേനൊ പുറത്തിറക്കി
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുക്കി ബലേനൊയുടെ പുതിയ പതിപ്പ് കെട്ടിലും മട്ടിലും ലുക്കിലും വലിയ പുതുമകളോടെ പുറത്തിറക്കി. എൽഇഡി ക്യൂബുകൾ ഡിആർഎൽ (DRL) ആയി വർത്തിക്കുന്ന പുതിയ പ്രൊജക്ഷൻ ഹെഡ്ലാമ്പ്, മൂന്ന് ക്രോം ലൈനുകളോടു കൂടിയ വലിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ ടോൺ അലോയ് വീലുകൾ, സ്പോർട്ടി ലുക്ക് നൽകുന്ന ഷാർപ്പ് ഫിൻ ആന്റിന എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ബാഹ്യ സവിശേഷതകൾ. സുരക്ഷയ്ക്ക് വൻ പ്രാധാന്യം നൽകിക്കൊണ്ട് ഈ സെഗ്‌മെന്റിൽ ആദ്യമായി ലെവൽ 2 അഡാസ് (Level 2 ADAS) സംവിധാനവും 360 ഡിഗ്രി ക്യാമറയും പുതിയ ബലേനൊയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതിയുടെ കരുത്തുറ്റ സെഡ് സീരീസ് 1.2 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എൻജിനുമായി എത്തുന്ന ഈ വാഹനത്തിന്റെ പ്രാരംഭ വില വെറും 6.09 ലക്ഷം രൂപയാണ്.
Content Highlights: Features aggressive exterior updates including LED projector headlamps and 16-inch alloy wheels. First-in-segment Level 2 ADAS and 360-degree camera for enhanced safety., Powered by a new Z-Series 1.2-litre 3-cylinder petrol engine. Competitive starting price of Rs 6.09 lakh.