പഴയ നികുതി സ്‌കീമുകാരെ മറന്നു, പുതിയ സ്‌കീമിൽ ശമ്പളക്കാർക്ക് ഇളവ് | Income Tax Slabs Explained

പുതിയ ബജറ്റിൽ ആദായ നികുതി ഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പുതിയ സ്കീം പ്രകാരം ഏഴുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടിവരില്ല എന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം. അ‌തേസമയം, പുതിയ പ്രഖ്യാപനങ്ങൾ സാധാരണക്കാരിൽ ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

ഏഴുലക്ഷത്തിനു മുകളിലെ വരുമാനത്തിന് നികുതി കണക്കാക്കേണ്ടത് എങ്ങനെ? പുതിയ സ്കീമും പഴയ സ്കീമും എങ്ങനെ തിരഞ്ഞെടുക്കാം? പുതിയ സ്കീമിൽ ഏതെങ്കിലും ഇളവുകൾ ലഭ്യമാണോ? മാറ്റങ്ങൾക്ക് പിന്നിലുള്ള ലക്ഷ്യമെന്ത്? തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുകയാണ് ചാർട്ടേർഡ് അ‌ക്കൗണ്ടന്റും ഐ.സി.എ.ഐ. സെൻട്രൽ കമ്മിറ്റി മുൻ അ‌ംഗവുമായ ബാബു എ. കള്ളിവയലിൽ.

Content Highlights: new income tax slab explained budget 2023