നക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കും കപ്പല്‍ യാത്ര; നെഫെര്‍ട്ടിറ്റി സര്‍വീസ് പുനരാരംഭിച്ചു

കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ക്രൂയിസ് കപ്പലായ നെഫെര്‍ട്ടിറ്റി സര്‍വീസ് പുനരാരംഭിച്ചു. നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യന്‍ രാജ്ഞിയുടെ പേരുള്ള ഈ കപ്പലിലുളളത്. ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കപ്പല്‍ പൂര്‍ണമായി ശീതീകരിച്ചതാണ്. 

മൂന്ന് ഡെക്കുള്ള കപ്പലില്‍ ഓഡിറ്റോറിയം, 150 പേര്‍ക്ക് വരെ ഇരിക്കാവുന്ന ഹാള്‍, ബാര്‍, റെസ്‌റ്റോറന്റ്, 3ഡി തിയേറ്റര്‍ സണ്‍ ഡക്ക്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. വിനോദ സഞ്ചാരത്തിന് പുറമേ മീറ്റിങ്ങുകള്‍, കോര്‍പറേറ്റ് കൂട്ടായ്മകള്‍, വിവാഹം, പിറന്നാള്‍ ആഘോഷങ്ങള്‍ എന്നിവയ്ക്കും കപ്പല്‍ ഉപയോഗിക്കാം. 200 യാത്രക്കാരെ വഹിക്കാന്‍ ശേഷി ഉണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 125 പേര്‍ക്ക് വരെയാണ് പരമാവധി യാത്ര ചെയ്യാന്‍ സാധിക്കുക. 

Content Highlights: