7 വർഷത്തിലൊരിക്കൽ പൂക്കുന്ന 'മേട്ടു കുറിഞ്ഞി'; ഗൂഡല്ലൂരിലെ നീലവസന്ത കാഴ്ചകൾ
നീലഗിരി മലനിരകളിൽ 'മേട്ടു കുറിഞ്ഞി' പൂത്തിട്ടുണ്ടെന്ന വാർത്ത കേട്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല, ആ നീലവസന്തം നേരിട്ട് കാണാൻ ഞങ്ങൾ യാത്ര തിരിച്ചു. ഗൂഡല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ മേട്ടു കുറിഞ്ഞി വിരിഞ്ഞുനിൽപ്പുണ്ടെങ്കിലും അവ ഭൂരിഭാഗവും വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്. അനുമതിയില്ലാതെ അങ്ങോട്ട് പ്രവേശനമില്ല. എന്നാൽ, ടിക്കറ്റെടുത്ത് ആർക്കും മേട്ടു കുറിഞ്ഞി കാണാൻ കഴിയുന്നൊരു ഇടമുണ്ട്—ഗൂഡല്ലൂർ-ഊട്ടി റോഡിലെ 'നീഡിൽ റോക്ക് വ്യൂ പോയിന്റ്'. ഗൂഡല്ലൂർ ടൗണിൽനിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
Content Highlights: Discover the Magical Mettu Kurinji Bloom in Nilgiris