ഗ്രാന്റ് വിതാരയുടെ കുഞ്ഞന്‍; ഫ്രോങ്‌സ് SUV അവതരിപ്പിച്ച് മാരുതി സുസുക്കി | Maruti Suzuki Fronx
മാരുതി സുസുക്കി ജിമ്നി, ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് തുടങ്ങിയവയെല്ലാം ഈ ഓട്ടോ എക്സ്പോയില്‍ മാരുതിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, ഗ്രാന്റ് വിത്താരയുടെ മുഖവുമായി ഒരു കുഞ്ഞന്‍ എസ്.യു.വി. ആരാധകര്‍ക്ക് മാരുതി ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു. ഓട്ടോ എക്സ്പോയുടെ രണ്ടാം ദിനം ജിമ്നിക്ക് പിന്നാലെ സര്‍പ്രൈസായി എത്തിയ വാഹനമായിരുന്നു ഫ്രോങ്‌സ് എന്ന എസ്.യു.വി. മാരുതിയുടെ മിഡ് സൈസ് എസ്.യു.വിയായ ഗ്രാന്റ് വിതാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെത്തിയ വാഹനമാണ് ഫ്രോങ്‌സ് എസ്.യു.വി.
ഗ്രില്ല്, ഗ്രില്ലില്‍ നല്‍കിയ ക്രോമിയം സ്ട്രിപ്പിന് ചേര്‍ന്ന് നില്‍ക്കുന്ന ഡി.ആര്‍.എല്‍, ബോണറ്റ് എന്നിവ ഗ്രാന്റ് വിത്താരയില്‍ നിന്ന് കടംകൊണ്ടതാണ്. മൂന്ന് ലൈറ്റുകള്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍ മാരുതിയില്‍ പുതുമയാണ്. ബമ്പറിന്റെ ഉള്‍പ്പെടെയുള്ള ഡിസൈന്‍ മാരുതിയുടെ മറ്റ് വാഹനങ്ങളില്‍ കണ്ടിട്ടുള്ളതിന് സമാനമാണ്. മുന്നില്‍ നിന്ന് നോക്കിയാല്‍ ഗ്രാന്റ് വിത്താര ആണെങ്കില്‍ വശങ്ങളില്‍ ബലേനൊയെ പോലെയാണ് ഈ വാഹനം.
Content Highlights: maruti suzuki fronx, auto expo 2023, maruti suzuki jimny, electric cars, grand vitara, baleno, suv's