കല്ലുകൾക്ക് ജീവനേകിയ ശില്പികൾ; പല്ലവരുടെ ശില്പവൈഭവം തേടി മഹാബലിപുരത്ത്

തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ അതിപുരാതനമായ തുറമുഖ നഗരമാണ്‌ മഹാബലിപുരം. സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നാട് ലോകമറിയുന്നത് കരിങ്കല്ലിൽ തീർത്ത പൈതൃക സ്മാരകങ്ങളുടെ പേരിലാണ്. സുനാമിയെപ്പോലും അതിജീവിച്ചതാണ് മഹാബലിപുരത്തെ തീര ക്ഷേത്രം. പല്ലവ രാജവംശത്തിന്റെ കാലത്തെ ചരിത്രപ്രസിദ്ധമായ ശില്പങ്ങൾക്കും കടൽത്തീര ക്ഷേത്രങ്ങൾക്കും പേരുകേട്ട ഒരു യുനെസ്കോ പൈതൃക കേന്ദ്രംകൂടിയാണ് മഹാബലിപുരം. പഞ്ചരഥങ്ങളും അർജുനന്റെ തപസ്സും കൃഷ്ണന്റെ വെണ്ണപ്പന്തുമെല്ലാം ഇവിടുത്തെ ആകർഷണങ്ങളാണ്. സ്മാരകങ്ങളിൽ ഭൂരിഭാഗവും പാറ തുരന്ന് നിർമ്മിച്ചവയാണ്‌. ഗുഹാക്ഷേത്രങ്ങളും ഒറ്റക്കൽ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളുമടക്കം പലതും ഒറ്റ പാറയിൽ നിർമ്മിച്ചത്. പല്ലവ കലയുടെ ഉത്തമോദാഹരണങ്ങൾ കൂടിയാണ് അവയെല്ലാം. മഹാബലിപുരത്തിന്റെ ചരിത്രമുറങ്ങുന്നത് ഇവിടുത്തെ ഈ കൽപ്പണിക്കാരിലൂടെയാണ്.

Content Highlights: Meet the stone sculptors preserving Mahabalipuram’s Pallava heritage