'അവൾക്കിത് പുതിയ കളിപ്പാട്ടം കിട്ടിയപോലെ'; റെക്കോഡിലേക്ക് നടന്നുകയറിയ ലക്കിക്കുട്ടി

പ്രായം രണ്ടര വയസ്സ്, കയറിയത് 33 നിലകളിലെ 625 പടികൾ. അതും നിർത്താതെ, മറ്റൊരാളുടെ സഹായമില്ലാതെ, വെറും 14 മിനിറ്റ് 7 സെക്കൻഡിൽ. കുഞ്ഞുചുവടുകളിലൂടെ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട്ടുകാരി ലക്ഷ്മി കൃഷ്ണ. അച്ഛനൊപ്പം ജിമ്മിലെത്തിയപ്പോഴാണ് ലക്ഷ്മിയുടെ പടികൾ കയറാനുള്ള കഴിവ് ശ്രദ്ധയിൽപ്പെട്ടത്. സ്റ്റെയർ ക്ലൈംബർ മെഷീനിൽ 10-15 മിനിറ്റിനുള്ളിൽ ഏകദേശം 350 ചുവടുകൾ പിന്നിട്ടതോടെ അച്ഛനും അമ്പരന്നു. പിന്നീടായിരുന്നു അവളുടെ റെക്കോർഡിലേക്കുള്ള കയറ്റം. ഈ പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സിലും ലക്ഷ്മി ഇടം നേടി. നേട്ടം സ്വന്തമാക്കുമ്പോൾ പ്രായം രണ്ടു വയസ്സും ആറു മാസവും ആറു ദിവസവും മാത്രം.

Content Highlights: Two-and-a-half-year-old Lakshmi Krishna climbed 625 steps across 33 floors in just 14 minutes and 7 seconds