വിഡി സതീശൻ മുഖ്യമന്ത്രിയായി; നൂറ് കിലോ ഹൽവ സൗജന്യമായി വിതരണം ചെയ്ത് കടയുടമ
വി.ഡി സതീശൻ മുഖ്യമന്ത്രി ആയാൽ നൂറ് കിലോ ഹൽവ സൗജന്യമായി കൊടുക്കുമെന്ന കോഴിക്കോട്ടെ കൈരളി സ്വീറ്റ്‌സ് ഉടമ ഷാഹുലിന്റെ വാക്ക് വെറും വാക്കായിരുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ഉടൻ മിഠായി തെരുവിലെ തന്റെ കടയുടെ മുന്നിൽ കൂടെ പോവുന്നവർക്കെല്ലാം ഹൽവാ വിതരണം നടത്തി. കാരണം അത്രമാത്രം ആരാധനയാണ് വി.ഡി സതീശനോട് ഷാഹുലിന്. തന്റെ ഫെയ്‌സ് ബൂക്ക് പേജിലൂടെയായിരുന്നു ഹൽവാ വിതരണ സംബന്ധിച്ച് ഷാഹുലിന്റെ അറിയിപ്പ്.
Content Highlights: Kairali Sweets owner Shahul honored his promise upon V.D. Satheesan becoming CM. 100kg of halwa distributed to the public at Mithai Theruvu. The announcement was made via the shop owner's official Facebook page. Demonstrates strong public support and local enthusiasm for the political development.