ഗ്യാസിനേക്കാൾ വേഗം, ചെലവ് കുറവ്; 'റോക്കറ്റ് സ്റ്റൗ'വുമായി മഛലി ഹോട്ടൽ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കടുത്ത പാചകവാത പ്രതിസന്ധി നേരിടുകയാണ് നമ്മളും. ഗ്യാസ് സിലിണ്ടർ ലഭ്യമല്ലാത്തതിനാൽ ഹോട്ടലുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ മഛലി ഹോട്ടലുടമ രാജീവ് ആത്മവിശ്വാസത്തിലാണ്. സിലിണ്ടറും കറന്റും ഇല്ലെങ്കിലും തന്റെ ഹോട്ടൽ വലിയ പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കുമെന്ന് ഇദ്ദേഹം പറയുന്നു. വളരെ കുറച്ച് വിറകുകൊണ്ട് പ്രവർത്തിക്കുന്ന 'റോക്കറ്റ് അടുപ്പ്' ആണ് രാജീവിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. ഒരു സിലിണ്ടർ ഉപയോഗിക്കുന്ന സ്ഥാനത്ത് നൂറു രൂപയുടെ വിറക് മതി അടുപ്പ് പ്രവർത്തിക്കാനെന്ന് രാജീവ് അവകാശപ്പെടുന്നു.
Content Highlights: kochi hotel uses rocket stove amid cooking gas shortage