ജോലി പോയി, ഭാര്യയുടെ വള വിറ്റ് കാമറ വാങ്ങി ഫോട്ടോഗ്രാഫറായി; കേരളത്തിലെ ആദ്യ കരള്‍ ദാതാവിന്റെ കഥ

കേരളത്തിലെ ആദ്യത്തെ കരള്‍ ദാതാവാണ് അന്‍ഷാദ് ഗുരുവായൂര്‍. തന്റെ 22-ാം വയസിലാണ് അദ്ദേഹം ബന്ധുവായ പെണ്‍കുട്ടിയ്ക്ക് കരള്‍ ദാനംചെയ്യാന്‍ തയ്യാറാകുന്നത്. 35 സെന്റമീറ്റര്‍ ശരീരം കട്ട് ചെയ്തുള്ള ഓപ്പണ്‍ സര്‍ജറിയിലാണ് കരള്‍ ദാനം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഏകദേശം ഒരു വര്‍ഷമെടുത്താണ് അന്‍ഷാദ് പഴയ ആരോഗ്യം വീണ്ടെടുത്തത്. 2008-ലായിരുന്നു അന്ന് ഇന്ത്യയില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കരല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. അക്കാലത്ത് കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നും കരള്‍ മാറ്റിവെയ്ക്കുന്നതിനുള്ള സംവിധാനമില്ലായിരുന്നു. ഷെഫായിരുന്ന അന്‍ഷാദിന് ആ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ജോലി തുടരാനും ആരോഗ്യം അനുവദിച്ചില്ല. അങ്ങനെ ഷെഫ് ജോലിയില്‍ നിന്നും ലോകമറിയുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറായി മാറിയ അന്‍ഷാദ് ഗുരുവായൂരിന്റെ സംഭവബഹുലമായ കഥ.
Content Highlights: keralas first liver donor anshads life story