പച്ചപ്പരിപ്പുവടയും ചായയും, പാടത്തിന് നടക്കുനിന്ന് കഴിക്കാം; ഹിറ്റായി ബാലേട്ടന്റെ ചായക്കട
പേരാമ്പ്രക്കാരന്‍ ബാലനും കുടുംബവും ചേര്‍ന്ന് പുളിയോട്ടുമുക്കിലെ കുന്നരം വെള്ളി നടപ്പാതയ്ക്ക് നടുവില്‍ തുടങ്ങിയ ചായക്കടയാണിത്. വയലിന് നടുവില്‍ ഒരു ചെറിയ കട. നന്നായി മൊരിഞ്ഞ പച്ചപ്പരിപ്പുവടയും ചായയുമാണ് ഇവിടുത്തെ സ്‌പെഷ്യല്‍. കടയങ്ങ് വൈറലായതോടെ കാസര്‍ക്കോട് മുതല്‍ തിരുവന്തപുരത്ത് നിന്നുവരെ വണ്ടി പിടിച്ച് ആളുകളെത്തി തുടങ്ങി. കടയില്‍ ഇരിക്കാന്‍ സ്ഥലം കുറവാണെങ്കിലെന്താ പാടത്തിന് നടുക്കുനിന്ന് പച്ചപ്പരിപ്പുവടയും ഒപ്പം ഒരു ചൂടുചായയും ഇതിന്റെ വൈബൊന്ന് വേറെയാണെന്നാണ് കടതേടി എത്തുന്നവര്‍ പറയുന്നത്. പരിഷ്‌കാരി പരിപ്പുവട പാടം മഴ ഇതെല്ലാം ചേര്‍ത്ത് റീല്‍സ് കൂടി എടുത്താണ് കടയിലെത്തുന്നവര്‍ മടങ്ങുന്നത്.
inshort-A small roadside chai shop in Poothotta Mukkil, Kerala, serving crispy paripu vada and hot chai amidst paddy fields. Went viral!