അഞ്ചുകിലോമീറ്റർ മലകയറി എത്താം, കാണാം കാനനഭംഗിയിൽ കാലഭൈരവ ക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ നെയ്യാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് കന്നിത്തൂൺമൂട് കാലഭൈരവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പൂരി പഞ്ചായത്തിലെ ചാക്കപ്പാറയിൽ നിന്നാണ് കുന്നത്തുമലയ്ക്ക് മുകളിലെ കാലഭൈരവ സന്നിധാനത്തിലേയ്ക്ക് യാത്ര ആരംഭിക്കുന്നത്. കാനനഭംഗി തുളുമ്പുന്ന ധാരാളം കാഴ്ചകൾ ആസ്വദിച്ചുകൊണ്ടാണ് യാത്ര. അഞ്ചുകിലോമീറ്റർ ദൂരം മലകയറിയാണ് കാലഭൈരവ സന്നിധാനത്തിലേയ്ക്ക് എത്തുന്നത്. കുന്നത്തുമലയുടെ മുകളിൽ നിന്നും നിബിഡമായ പശ്ചിമഘട്ട വനഭൂമിയും അതിനുമപ്പുറം അഗസ്ത്യകൂടവും കാണാം. തൊട്ടുതാഴെയായി നെയ്യാർ ജലാശയം പരന്നുകിടക്കുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ ചെറുതുരുത്തുകളും കാണാം. മലയുടെ മുകളിലെത്തിയാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശ്രമിക്കാം. കന്നിത്തൂൺമൂട് ക്ഷേത്രത്തിലെ ദേവസ്ഥാനത്തെ ദേവദർശനവും പൊങ്കാലയും പ്രസാദവിതരണവും പ്രശസ്തമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തിലേയ്ക്ക് ഇത്തവണ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
Content Highlights: kannithoonmoodu kalabhairava temple visit