Video | 100 രൂപ കൂലിയ്ക്ക് മേക്കപ്പ്, വഴിയിലുറക്കം: ഇന്ന് ലണ്ടന്‍ ഫാഷന്‍ വീക്കിലെ വിലയേറിയ താരം
നൂറു രൂപ കൂലിയിൽ സിനിമയുടെ കലാവിഭാഗത്തിൽ ജോലിയ്ക്കിറങ്ങിയ ജിജോ തോമസെന്ന പ്ലസ്ടുക്കാരൻ. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ആ റാന്നിക്കാരൻ പയ്യൻ ഇന്ന് ലണ്ടൻ ഫാഷൻ വീക്കിലെ വിലയേറിയ മേക്കപ്പ് ആർട്ടിസ്റ്റാണ്. അഭിനേതാക്കൾക്കായി വസ്ത്രങ്ങളെടുത്തു നൽകുന്ന ജിജോ ആദ്യത്തെ ജോലിയിൽ സെലിബ്രിറ്റികളുടെ മുഖത്ത് മേക്കപ്പിടുന്നയാളായി മാറിയത് പെട്ടെന്നായിരുന്നു. അതിനൊപ്പം മോഡലിങ്ങിലും സജീവമായി. പട്ടിണികിടന്നും ബസ്സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങിയും ജിജോ താണ്ടിയത് 'കഷ്ടപ്പാടിൻ്റെ കണ്ണീർക്കാലം'. പാരീസ് ഫാഷൻ വീക്കിലേക്ക് തയ്യാറെടുക്കുന്ന ജിജോയുടെ വിശേഷങ്ങൾ അറിയാം.
Inshort | Jijo Thomas`s incredible journey from a ₹100/day film set worker to a celebrated makeup artist at London Fashion Week. His inspiring story of hard work and determination.
Content Highlights: Jijo Thomas- An inspiring story of a makeup artist