'എന്തിനാ സാറേ എഴുതുന്നത്, ടൈപ്പ് ചെയ്താപ്പോരേ എന്ന് കുട്ടികൾ എന്നോട് ചോദിക്കാറുണ്ട്' - ആർടിസ്റ്റ് നാരായണഭട്ടതിരി

ഇന്ത്യയിൽ കലിഗ്രഫിക്കു മാത്രമായി നടക്കുന്ന ഏക രാജ്യാന്തര മേളയായ 'ഇന്റർനാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ ഓഫ് കേരള'യ്ക്ക് കൊച്ചിയിൽ തുടക്കം. പ്രശസ്ത കലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള 'കചടതപ' ഫൗണ്ടേഷനും കേരള ലളിതകലാ അക്കാദമിയും ചേർന്നാണ് ഈ ബൃഹത്തായ കലാമേള സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 2 മുതൽ 5 വരെ നാല് ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. കൊച്ചി രാജേന്ദ്ര മൈതാനമാണ് മേളയുടെ പ്രധാന വേദി. ദർബാർ ഹാൾ ആർട്ട് ഗാലറിയിലാണ് അന്താരാഷ്ട്ര കലിഗ്രഫി പ്രദർശനം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ കലിഗ്രഫി കലാകാരന്മാർ, ഡിസൈനർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധിയാളുകളാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.

കലിഗ്രഫിയിലെ പുതിയ രീതികളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന തത്സമയ വർക്ക്‌ഷോപ്പുകൾ, ലോകപ്രശസ്ത കലാകാരന്മാരുടെ അപൂർവ്വ കലിഗ്രഫി സൃഷ്ടികൾ ഉൾപ്പെടുത്തിയ അന്താരാഷ്ട്ര പ്രദർശനം, കാലിഗ്രാഫിയുടെ പുതിയ വശങ്ങൾ പരിചയപ്പെടുത്തൽ, കാലിഗ്രാഫിയിലെ നവീകരണത്തെയും സാങ്കേതികതകളെയും കുറിച്ചുള്ള ചർച്ചകൾ, പ്രഭാഷണങ്ങൾ, തത്സമയ ഡെമോകൾ, കലിഗ്രാഫി ക്വിസുകൾ എന്നിവയും നാലു ദിവസങ്ങളിലായി അരങ്ങേറും.

Content Highlights: India's only international calligraphy festival begins in Kochi., Organized by Kachadatapa Foundation and Kerala Lalithakala Akademi, led by Narayana Bhattathiri., Four-day event running from October 2 to 5 at Rajendra Maidan and Durbar Hall Art Gallery., Features live workshops, international exhibitions, and expert lectures.