ഇന്ദുചൂഡന്റെ ഓർമ്മകളിൽ 'പറന്നുയരുന്ന മലയാളം' | Induchoodan Foundation Bird Photography Exhibition
ഇന്ദുചൂഡൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പക്ഷിചിത്ര പ്രദർശനമായ 'പറന്നുയരുന്ന മലയാളം' എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ വീണ്ടുമെത്തി. പ്രശസ്ത പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ കെ. കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ) രചിച്ച, കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പബ്ലിക്കേഷനായ 'കേരളത്തിലെ പക്ഷികൾ' എന്ന വിഖ്യാത പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ഫോട്ടോ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ദുചൂഡൻ ഫൗണ്ടേഷനിലെ 26 ഫോട്ടോഗ്രാഫർമാർ പകർത്തിയ 50 അപൂർവ്വ പക്ഷിചിത്രങ്ങളാണ് ഇത്തവണ എം. രാമചന്ദ്രന്റെ ക്യൂറേറ്റർഷിപ്പിൽ ഇവിടെ പ്രദർശിപ്പിച്ചത്.
Content Highlights: Exhibition titled 'Paranduyarunna Malayalam' organized by Induchoodan Foundation. Held at Ernakulam Darbar Hall Art Centre. Inspired by K.K. Neelakantan's (Induchoodan) famous book 'Keralathile Pakshikal'. Features 50 rare bird photographs by 26 photographers curated by M. Ramachandran.