രോഗികള്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ച് ഹാരി രാജകുമാരനും മേഗനും; ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു
രാജകുടുംബത്തിലെ അംഗങ്ങള്‍ സുരക്ഷിതമായി വീട്ടിലിരിക്കുമ്പോള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഹാരി രാജകുമാരനും ഭാര്യ മേഗനും. ഇരുവരും രാജകീയ ജീവിതവു പദവികളും ഉപേക്ഷിച്ച് ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേയ്ക്ക് താമസം മാറിട്ട് ഏതാനം മാസങ്ങളായി. വിഷമത്തോടെയാണെങ്കിലും ചെറുമകന്റെ തീരുമാനം എലിസബത്ത് രാജ്ഞി അംഗീകരിക്കുകയായിരുന്നു. സേവനപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരാണ് ഇരുവരും.
അമേരിക്കയില്‍ കോവിഡ് 19 അതിന്റെ സംഹാരതാണ്ഡവം ആടുമ്പോള്‍ ആളുകളെ സഹായിക്കുന്നതില്‍ മുഴുകിരിക്കുകയാണ് ഇവര്‍. ലോസാഞ്ചലസില്‍ ഒരു എന്‍.ജി.ഒക്കുവേണ്ടി ഇവര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലൗ, മാസ്‌ക്ക് എന്നിവ ഇരുവരും ധരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കടുത്ത രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കാണ് എഞ്ചല്‍ ഫുഡ് എന്ന സംഘടനയ്ക്കു വേണ്ടി ഇവര്‍ ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.
Content Highlights: