നാല് മണിക്കൂർ, നൂറിലേറെ ബസുകൾ; വിദ്യാർഥിനിയുടെ നഷ്ടമായ ബാഗ് കണ്ടെത്തി പോലീസ്
എറണാകുളത്ത് എൽഎൽബി പരീക്ഷയ്ക്ക് എത്തിയ ആന്ധ്രാ സ്വദേശിനിയായ വിദ്യാർഥിനി ജാഷ്ണവി സ്വകാര്യ ബസിൽ വെച്ച് മറന്ന ബാഗ് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെ കണ്ടെത്തി നൽകിയിരിക്കുകയാണ് ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോയ് ജോസഫ്, എ.എസ്.ഐ. ജിജേഷ്.പി.ആർ, ഹോം ഗാർഡ് സുധൻ.കെ.ബി. എന്നിവർ. നാലു മണിക്കൂറിനിടെ നൂറിലേറെ ബസുകളിൽ തിരഞ്ഞ് നിരാശരായ സംഘത്തിന് ഒടുവിൽ പിടിവള്ളിയായതാവട്ടെ വിദ്യാർഥിനി ബസിനകത്തുനിന്ന് ചിത്രീകരിച്ച മൂന്ന് സെക്കൻഡ് മാത്രം വരുന്ന ഒരു വീഡിയോയും.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈറ്റില ഹബ്ബിലുണ്ടായ സംഭവം എസ്.ഐ.ജോയും എ.എസ്.ഐ. ജിജേഷും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുന്നു.
Content Highlights: Edappally traffic police successfully recovered a student's lost bag. The operation involved searching over 100 buses within four hours. A 3-second video captured by the student inside the bus was key to the recovery. The incident occurred at Vytilla Hub involving an LLB student from Andhra Pradesh.