VIDEO | മിഠായിക്കവറും ലെയ്‌സ് പാക്കറ്റും കൊണ്ടൊരു ചായക്കട, മാതൃകയാണ് ഈ യുവാക്കള്‍

700 കിലോ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നൊരു ചായക്കട. അരൂര്‍ മുക്കത്ത് സുഹൃത്തുക്കളായ ടോണിയും ജുവലും ചേര്‍ന്ന് നടത്തുന്ന 'എക്കോബൈറ്റ്' എന്ന ചായക്കട മാലിന്യ പുനരുപയോഗത്തിന്റെ മാതൃകയാവുകയാണ്. പ്ലാസ്റ്റിക് വെയ്സ്റ്റ് കൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ചായക്കടയാണ് ഇതെന്ന് ഇവര്‍ പറയുന്നു. റീസൈക്കിള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക് (MLP) കൊണ്ട് നിര്‍മിച്ച ബോര്‍ഡുകള്‍ കൊണ്ടാണ് കട ഒരുക്കിയിരിക്കുന്നത്. ബിസ്റ്റക്കറ്റിന്റെ കവറുകള്‍, ലെയ്‌സിന്റെ പാക്കറ്റ് തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍ പെടുന്നവയാണ്.
റീസൈക്കിളിങ്ങ് സാധ്യമല്ലാത്തതിനാല്‍ തന്നെ സിമന്റ് ഫാക്ടറികളില്‍ കത്തിക്കാനാണ് ഇത്തരം വെയ്സ്റ്റുകള്‍ ഉപയോഗിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഇതിനൊരു പരിഹാരമായി ഈ മാലിന്യങ്ങള്‍ കൊണ്ട് ബോര്‍ഡുകള്‍ നിര്‍മിച്ചു തുടങ്ങിയത്. ഈ ബോര്‍ഡുകള്‍ തുരുമ്പ് പിടിക്കില്ല, തീപിടിക്കില്ല, കൂടുതല്‍ ഈടു നില്‍ക്കുകയും ചെയ്യും. വെയ്സ്റ്റുകൊണ്ട് ഉണ്ടാക്കിയ ഈ ഷീറ്റുകള്‍ കാലക്രമേണ വെയ്സ്റ്റ് ആയി മാറുമോ എന്നുള്ളതായിരുന്നു ഞങ്ങളുടെയും പ്രധാന ഉത്കണ്ഠ. പക്ഷേ ഇത് വീണ്ടും റീസൈക്കിള്‍ ചെയ്യാനാവും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടോണി പറയുന്നു
പ്ലാസ്റ്റിക് പുനരുപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ എക്കോബൈറ്റ് കൗതുകത്തിനൊപ്പം കിടിലന്‍ രുചികളും വിളമ്പിയാണ് ഇവിടെയെത്തുന്നവരെ സത്കരിക്കുന്നത്.
Content Highlights: ecobite indias first foodcart made from plastic waste