അമ്പതിലധികം വെറൈറ്റികള്‍; ടെറസില്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയുമായി വിസ്മയം തീര്‍ത്ത് ഹുസ്സന്‍
ടെറസില്‍ പച്ചക്കറി കൃഷിയും പൂകൃഷിയുമൊക്കെ ഇന്ന് സര്‍വസാധാരാണമാണ്. എന്നാല്‍, കോഴിക്കോട് മുക്കം സ്വദേശിയും ഗ്രീന്‍ ഗാര്‍ഡന്‍സ് ഉടമയുമായ ഹുസ്സന് ഇതിലൊന്നുമല്ല ശ്രദ്ധപോയത്. വെറൈറ്റി ഫലവൃക്ഷത്തൈകളിലാണ്. ജബോട്ടിക്ക, കാരമ്പോള, മാവ് തുടങ്ങി അവസാനം പരീക്ഷണം ചെന്നു നില്‍ക്കുന്നത് ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിലാണ്. വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേ മട്ടുപ്പാവില്‍ പടര്‍ന്നു നില്‍ക്കുന്ന ഡ്രാഗണ്‍ഫ്രൂട്ട് വള്ളികള്‍ കണ്ണിലുടക്കും. ടെറസ് നിറയെ പടര്‍ന്ന വള്ളികളില്‍ വിളഞ്ഞുനില്‍ക്കുന്ന ഡ്രാഗണ്‍പഴങ്ങള്‍ കാണുമ്പോള്‍ മനംനിറയും. കുറഞ്ഞ പരിചരണം, ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, കുറഞ്ഞ വിളവെടുപ്പ് കാലയളവ് തുടങ്ങി നിരവധി മേന്‍മകളാണ് ഹുസ്സനെ ഡ്രാഗണ്‍ഫ്രൂട്ടിലേക്ക് ആകര്‍ഷിച്ചത്. ഇന്ന് അന്‍പതിലേറെ ഡ്രാഗണ്‍ഫ്രൂട്ട് ഇനങ്ങള്‍ ഹുസ്സന്‍ ടെറസില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്
Content Highlights: Dragon fruit terrace farming kerala