റഷ്യ ആദരിച്ച മലയാളി; റഷ്യൻ സാഹിത്യത്തിന് മലയാളത്തിന്റെ കൈയൊപ്പ്
റഷ്യൻ സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു മലയാളിയുണ്ട് തിരുവനന്തപുരത്ത്, ഡോ. കെ. ഗോവിന്ദൻ നായർ. തൊണ്ണൂറാം വയസ്സിലും റഷ്യൻ ഭാഷയുടെ സൗന്ദര്യവും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകാനുള്ള ശ്രമത്തിലാണ് അദ്ദേഹം. റഷ്യയുടെ പരമോന്നത സാംസ്കാരിക അംഗീകാരങ്ങളിലൊന്നായ ‘മെഡൽ ഓഫ് പുഷ്കിൻ’ നേടിയ അപൂർവ നേട്ടത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
റഷ്യൻ സാഹിത്യത്തിന്റെ വിശാലമായ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ പതിറ്റാണ്ടുകളായി നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ. ഗോവിന്ദൻ നായർ. കേരള സർവകലാശാലയിലെ റഷ്യൻ വിഭാഗത്തിന്റെ ആദ്യ ബാച്ചിൽ വിദ്യാർഥിയായാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് റഷ്യൻ ഭാഷയിലെ ആദ്യ മലയാളി അധ്യാപകനായും ഗവേഷകനായും വിവർത്തകനായും ശ്രദ്ധേയനായി.
മാക്സിം ഗോർക്കിയുടെ സാഹിത്യസ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ പി.എച്ച്.ഡി. നേടിയ അദ്ദേഹം, റഷ്യൻ ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനുള്ള സംഭാവനകൾ പരിഗണിച്ച് ‘മെഡൽ ഓഫ് പുഷ്കിൻ’, സെർഗെയ് യെസെനിൻ പുരസ്കാരം എന്നിവയ്ക്കും അർഹനായി.
Content Highlights: Dr. K. Govindan Nair is a pioneering Malayali scholar and translator of Russian literature. He is a recipient of Russia's prestigious 'Medal of Pushkin' and the Sergei Yesenin Award. At 90 years old, he continues to teach and spread Russian culture to the younger generation. He was the first Malayali teacher and researcher in the Russian department of Kerala University.