ഡയറിയെഴുത്തിന്റെ അരനൂറ്റാണ്ട്; ഒരു ദിനം പോലും മുടങ്ങാത്ത ശീലം, അക്കമ്മയ്ക്ക് ഇതാണ് ഹോബി

അരനൂറ്റാണ്ടിലധികമായി വയനാട് കുപ്പാടിത്തറ സ്വദേശി യശോദ അക്കമ്മ ഡയറി എഴുതാന്‍ തുടങ്ങിയിട്ട്. ദേശീയ കൈയെഴുത്തുദിനത്തില്‍ എടുത്തുപറയേണ്ടതാണ് യശോദ അക്കമ്മയുടെ എഴുത്തുശീലം. കാഴ്ചക്കുറവടക്കമുള്ള വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും അവര്‍ എഴുത്ത് മുടക്കാറില്ല. ഒരു ദിവസത്തെ തിരക്കുകളെല്ലാം ഒഴിഞ്ഞ് രാത്രിയാണ് ഡയറി എഴുത്ത്. വീട്ടുകാര്യങ്ങള്‍, അന്നന്നത്തെ വിശേഷങ്ങള്‍, അസുഖവിവരങ്ങള്‍ എല്ലാം ഡയറിയിലുണ്ടാകും. പ്രസവത്തിന് കല്‍പ്പറ്റ ആശുപത്രിയില്‍ പോയപ്പോഴും പുസ്തകവും പേനയും കൂടെകൊണ്ടുപോയിരുന്നു എന്ന് യശോദ അക്കമ്മ പറയുന്നു. എഴുതിയ ഒരു ഡയറിപോലും നഷ്ടപ്പെടാതെ എല്ലാം അക്കമ്മ സൂക്ഷിക്കുന്നുണ്ട്