പ്ലാസ്റ്റിക്കിന് വിട; ഇനി വരുന്നത് തുണി സഞ്ചി വൈറലാവുന്ന ദിനങ്ങള്‍
പുതുവര്‍ഷം പിറന്നതിനൊപ്പം ഭൂമിക്കനിവാര്യമായ ഒരു മാറ്റത്തോടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കേരളം. 2020 ജനുവരി ഒന്നിന് സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉപയോഗം സര്‍ക്കാര്‍ നിയമം മൂലം നിര്‍ത്തലാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചികള്‍ എന്ന ബദല്‍ മാര്‍ഗമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ജനങ്ങളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭകള്‍ നേതൃത്വം ഏറ്റെടുത്തുകൊണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുണി സഞ്ചി നിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
