ബീച്ചുകൾ ഇന്നുമുതൽ പൂർണമായും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും, മാളുകൾ ബുധനാഴ്ച മുതൽ
ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ ബീച്ചുകൾ ഇന്നുമുതൽ പൂർണമായും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മാളുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇനി ഓണം കഴിയുന്നതുവരെ ഞായറാഴ്ച ലോക്ഡൗൺ ഇല്ലാത്തതും ഓണക്കാലം സജീവമാക്കും.
ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന ബീച്ചുകൾ തുറക്കുന്നതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വീണ്ടും ജീവൻ വെയ്ക്കും. കോവിഡ് മാനദണ്ഡം പാലിച്ച് കുടുംബത്തോടൊപ്പം ബീച്ചുകളിൽ പ്രവേശിക്കാം. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്നുമുതൽ സജീവമായിരിക്കും. വാക്സിനെടുത്തവർക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് തടസമില്ല.
വിനോദസഞ്ചാരികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Content Highlights: