കുടകൾ കമിഴ്ത്തിയതുപോലെ മുളങ്കൂട്ടം; ശാന്തം, ഹരിതം മുപ്ലിയത്തെ മുളങ്കാട് | Local Route

എവിടെ ക്യാമറവെച്ചാലും മനോഹരമായ ഫ്രെയിം. മുന്നിൽ ആർച്ചുപോലെ വളഞ്ഞുനിൽക്കുന്ന മുളങ്കൂട്ടങ്ങൾ. മുകളിൽ മുളയിലകൾ കൊണ്ട് പന്തൽ. ആ മുളം തണലിനുകീഴിൽ മനോഹരമായ കാഴ്ചകൾ കണ്ട് കഥകൾ പറഞ്ഞ് എത്രനേരം വേണമെങ്കിലും ഇരിക്കാം. തൃശ്ശൂർ ജില്ലയിലെ മുപ്ലിയത്താണ് ഈ മുളങ്കാട്. 

തൃശ്ശൂരിൽ നിന്ന് ഏതാണ്ട് 45 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം. മുപ്ലിയം അങ്ങാടിയിൽ നിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ പിന്നെ റോഡിന്റെ ഒരരികിൽ നിന്ന് തുടങ്ങും മുളങ്കൂട്ടങ്ങളുടെ കാഴ്ചകൾ. നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അകത്തുചെല്ലാൻ മടിക്കുന്നത്രയും തിങ്ങിയാണ് മുളമേലാപ്പ്. വനംവകുപ്പിന്റെ ഉടമസ്ഥതയിലാണ് ഈ മുളങ്കാട് സ്ഥിതി ചെയ്യുന്നത്. കാവൽക്കാരായി ആരുമില്ല. പ്രകൃതിയെ ദ്രോഹിക്കാതെ ആ കാഴ്ചകൾ ആവോളം നുകരാം.
 

Content Highlights: Mupliyam Bamboo Forest