ദേശീയ റിയാലിറ്റി ഷോയിൽ വിജയിയായി കേരളത്തിൽ നിന്നുള്ള കൊച്ചുമിടുക്കൻ ആവിർഭവ്
സോണി ടി.വി.യിലെ സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ത്രീയിലൂടെ രാജ്യത്തെ സംഗീതപ്രണയികളുടെ ഹൃദയം കവർന്നിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള കൊച്ചുമിടുക്കൻ അവിര്‍ഭവ്. ഏഴ് മാസം കൊണ്ട് റിയാലിറ്റി ഷോയില്‍ ഏറ്റവുമധികം ആരാധകരേയും സമ്പാദിച്ചുകൊണ്ടാണ് ആവിർഭവ് തിരികെ എത്തിയത്. വാക്കുകള്‍ കൂട്ടിപ്പറയുന്നതിന് മുമ്പുതന്നെ പാട്ട് പാടിത്തുടങ്ങിയ മിടുക്കൻ രണ്ടാംക്ലാസിലേക്കെത്തിയപ്പോഴേക്കും രാജ്യത്തെ സംഗീത പ്രേമികളുടെ മനം കവരുകയാണ്. ഇടുക്കി സ്വദേശികളായ സജിമോന്റേയും സന്ധ്യയുടേയും മകനാണ് ആവിർഭവ്.
Content Highlights: Avirbhav from Kerala, won a national reality show at just one and a half years old