‘ഞങ്ങളുടേത് തീവ്രവാദികളുടെ സമരമെന്ന് ആക്ഷേപിച്ച സിപിഎമ്മിനുള്ള മറുപടിയാണ് സർക്കാർ നൽകിയത്’
ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശമാർ 266 ദിവസത്തോളം നടത്തിയ സമരത്തെ തീവ്രവാദികളുടെ സമരം എന്ന് വിളിച്ച് ആക്ഷേപിച്ചവർക്കുള്ള മറുപടിയാണ് ഇന്ന് സർക്കാർ നൽകിയതെന്ന് ആശാസമര നായിക മിനി .ഞങ്ങളുടെത് ജനാധിപത്യ സമരമായിരുന്നു.അതിനെ അങ്ങേയറ്റം കഴിഞ്ഞ സർക്കാർ ആക്ഷേപിച്ചു. കേന്ദ്രമാണ് ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് എന്നുപറഞായിരുന്നു സമരക്കാരെ തെരുവിൽ കിടത്തിയത്. 21000 രൂപ എന്നതാണ് ഞങ്ങളുടെ ആവശ്യമെങ്കിലും അതിന്‍റെ ആദ്യപടിയായി 3000 രൂപ വർദ്ധിപ്പിച്ചത് ഏറെ ആശ്വാസമാണെന്നും മിനി പറഞ്ഞു
Content Highlights: ASHA workers secured an honorarium increase after a 266-day protest. The protest was previously labeled negatively by the former government. The current hike of 3000 rupees is seen as a significant relief. The primary demand remains a 21,000 rupee monthly honorarium.