മുഖ്യമന്ത്രിയെ കെട്ടിപ്പിടിച്ച അമ്മ, 79ാം വയസിലും നഗരം ശുചിയാക്കുന്ന വി.ഡിയുടെ സ്വന്തം അമ്മാളു അമ്മ
മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ വേദിയിലേക്ക് യാതൊരു വിലക്കുകളും ഇല്ലാതെ ഓടിയെത്തി കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട ഒരമ്മയെ ഓർമയില്ലേ...അതാണ് പറവൂരുകാരുടെ സ്വന്തം അമ്മാളു അമ്മ. പ്രളയകാലംതൊട്ട് തുടങ്ങിയതാണ് മുഖ്യമന്ത്രി വി ഡി സതീശനും പറവൂരിന്റെ സ്വന്തം സീതമ്മാൾ എന്ന അമ്മാളു അമ്മയും തമ്മിലുള്ള ബന്ധം. വർഷങ്ങളായി പുലർച്ചെ എത്തി പറവൂർ നഗരം ശുചിയാക്കുന്നതാണ് അമ്മാളു അമ്മയുടെ പതിവ്. പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് പറവൂർ നഗരത്തിലെത്തുന്ന അമ്മാളുവമ്മ നാലരയോടെ ശുചീകരണം ആരംഭിക്കും. വഴി അടിച്ചുവാരിയ ശേഷം കച്ചവടസ്ഥാപനങ്ങളുടെ മുൻവശം വൃത്തിയാക്കും. ചായയും ഭക്ഷണവും നൽകുന്നതെല്ലാം ഈ കടക്കാരാണ്. തന്റെ എഴുപത്തിയൊമ്പതാം വയസിലും ജോലി ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്ന അമ്മാളുഅമ്മ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
Content Highlights: Ammalu Amma is a 79-year-old woman dedicated to cleaning Paravur city streets. She begins her daily routine at 3:00 AM, cleaning shops and roads by 4:30 AM. Local business owners support her by providing tea and food. She shares a close, heartwarming bond with VD Satheesan, dating back to the flood relief efforts.