'ആലിൻ മോളെ രക്ഷിക്കുന്ന തിരക്കിൽ എന്റെ മകനെ വിളിക്കാൻ മറന്നു' | Aalin Sherin | Kerala Story
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാം അപകടത്തിൽ പെടുന്നത് ഫെബ്രുവരി അഞ്ചിന് കോട്ടയത്തിനടുത്ത് പള്ളത്ത് വെച്ചാണ്. മറ്റു വാഹനങ്ങൾ കിട്ടാതെ വന്നപ്പോൾ ആലിൻ ഷെറിനെയും അമ്മയെയും തന്റെ പിക്ക്-അപ്പ് വാനിൽ ആശുപത്രിയിൽ എത്തിച്ചത് ജോബിൻ എന്ന ചെറുപ്പക്കാരനാണ്.
അകാലത്തിൽ പൊലിഞ്ഞെങ്കിലും, ഈ ലോകത്തേക്ക് ജീവന്റെ നാമ്പുകൾ പകർന്ന ആലിൻ മോൾ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് ജോബിൻ പറയുന്നു. അപകടസ്ഥലത്ത് ആലിനെ കണ്ടതിനെ കുറിച്ചും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും ജോബിൻ മനസ്സുതുറക്കുന്നു.
Content Highlights: Aalin Sherin's Tragic Accident: A Young Donor's Legacy and a Rescuer's Unforgettable Experience