പ്രീമിയം എസ്‌യുവി ശ്രേണിയില്‍ അങ്കത്തിനുറച്ച് സ്‌കോഡ കോഡിയാക്; ഇനി രണ്ടാം തലമുറയുടെ കുതിപ്പ്
സ്‌കോഡയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ കോഡിയാക്കിന്റെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം എസ്‌യുവി ശ്രേണിയില്‍ എത്തുന്ന ഈ വാഹനം ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെരിഡിയന്‍ തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുന്നത്. ലുക്കില്‍ വരുത്തിയ അഴിച്ചുപണികളും ഫീച്ചറുകളില്‍ വരുത്തിയിട്ടുള്ള ആഡംബരവുമാണ് രണ്ടാം തലമുറയുടെ മുഖമുദ്ര.
മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും കരുത്ത് ഉയര്‍ത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 204 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 14 കിലോമീറ്റര്‍ ഈ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയാണ് കോഡിയാക് നല്‍കുന്നത്.
In Short: Skoda has unveiled the second-generation Kodiaq SUV in India, targeting the premium segment with a powerful 2.0L TSI engine, luxury upgrades, and a class-leading 14 km/l mileage, taking on rivals like the Fortuner and Gloster.
Content Highlights: Skoda launched the second-generation Kodiaq SUV in India, its flagship premium model.