84 ലും മണ്ണില്‍ മധുരം വിളയിച്ച് നകുലന്‍
കഞ്ഞിക്കുഴിയിലെ കരിമ്പ് കർഷകനാണ് എൺപത്തിനാലുകാരനായ പുഴാരത്തു വീട്ടിൽ നകുലൻചേട്ടൻ. വർഷങ്ങളായി വീടിനു സമീപം കരിമ്പുകൃഷി ചെയ്യുന്ന നകുലൻ ചേട്ടന്റെ വളപ്പിൽ ഇപ്പോൾ ഏകദേശം മുന്നൂറു ചുവടോളം കരിമ്പുണ്ട്.
മകൻ അമ്പലത്തിലെ ശാന്തിക്കാരനായപ്പോളാണ് നകുലൻ ചേട്ടൻ കരിമ്പിൻ കൃഷി തുടങ്ങിയത്. പൂജയ്ക്കും പച്ചമരുന്നിനും ധാരാളം ആവശ്യക്കാർ കരിമ്പിനുണ്ട്.
കരിമ്പ് കൂടാതെ പയർ, പാവൽ, പീച്ചിങ്ങ, തക്കാളി തുടങ്ങിയ പച്ചക്കറികളും നകുലൻ ചേട്ടന്റെ പറമ്പിലുണ്ട്. ഈ ഭൂമി നമുക്ക് വേണ്ടി ഉണ്ടായതാണ് എന്ന് പറഞ്ഞ് 84-ന്റെ ചുറുചുറുക്കോടെ അദ്ദേഹം സ്വന്തം കൃഷിയിടത്തിൽ അദ്ധ്വാനിക്കുന്നതിന്റെ തിരക്കിലാണ്.
Content Highlights: 84 year old farmer cultivates sugarcane in his land