ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ ഇനി ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറും

ഇലോണ്‍ മസ്‌കിന്റെ എക്‌സിലൂടെ ഇനി ഉപഭോക്താക്കള്‍ക്ക് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാം. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ 'ഓഡിയോ വീഡിയോ കോളുകള്‍ ഇതാ ഇവിടെ' എന്ന മെസേജിലൂടെയാണ് എക്‌സ് ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ പുതിയ ഫീച്ചര്‍ എക്‌സ് ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല. 

അതേസമയം, ആപ്പ് സെറ്റിങ്‌സില്‍ ഇനേബിള്‍ ഓഡിയോ ആന്റ് വീഡിയോ കോളിങ് എന്ന ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഫീച്ചര്‍ ടേണ്‍ഓണ്‍ ചെയ്ത് നിങ്ങള്‍ക്ക് കംഫര്‍ട്ടബിളായവരുമായി സംസാരിച്ചുതുടങ്ങൂ എന്നും ഇതില്‍ പറയുന്നു. എക്‌സിനെ ചൈനയിലെ വി-ചാറ്റിനോട് സാമ്യമുള്ളതാക്കി മാറ്റുക എന്ന മസ്‌കിന്റെ സ്വപ്‌നമാണ് പുതിയ ഫീച്ചറിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

Content Highlights: X updates, Elon Musk