2022-ല്‍ ആഗോളതലത്തില്‍ നഷ്ടമായത് 41 ലക്ഷം ഹെക്ടര്‍ വനം

കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ നഷ്ടമായത് 41 ലക്ഷം ഹെക്ടര്‍ വനമെന്ന് കണക്കുകള്‍. ഈ നാശം അന്തരീക്ഷത്തിലെത്തിച്ചത് 270 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (ഡബ്ല്യു.ആര്‍.ഐ.) കഴിഞ്ഞ ദിവസം ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഡബ്ല്യു.ആര്‍.ഐ.യുടെ ആഗോള വനനിരീക്ഷണവിഭാഗം ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചു തയ്യാറാക്കിയതാണിത്. ലോകത്ത് ആകെ നഷ്ടമായ വനത്തിന്റെ 43 ശതമാനവും ബ്രസീലിലാണ്.

Content Highlights: wri, global deforestation impact, forest degradation 2023, amazon forests