എന്താണ് HMPV അഥവാ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് ?
കോവിഡ്19 ലോകത്ത് നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി വൈറസ് വ്യാപകമാവുകയാണ്. HMPV അഥവാ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് എന്നാണ് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന ഈ വൈറസിന്റെ പേര്. രാജ്യത്തുടനീളം HMPV കേസുകൾ വർധിക്കുകയാണെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പ്.
മാർച്ച് പകുതിയിൽ മാത്രം ശേഖരിച്ച സാമ്പിളുകളിൽ പതിനൊന്ന് ശതമാനം പോസിറ്റീവ് ആയിട്ടുണ്ടെന്നും ഇത് മഹാമാരിക്കു മുമ്പുള്ള കാലത്തേക്കാൾ 36 ശതമാനം അധികമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.