വിലക്കയറ്റം; തക്കാളിയില്ലാതെ പിസ്സ ഉണ്ടാക്കാൻ നിർബന്ധിതരായി യു.കെയിലെ ഷെഫുമാർ
കനത്ത തക്കാളി ക്ഷാമം മാറ്റമില്ലാതെ തുടരുന്നതിനാൽ ബ്രിട്ടനിലെ ഇറ്റാലിയൻ റെസ്റ്റോറന്റുകൾ ദുരിതത്തിലായിരിക്കുകയാണ്. വിലക്കയറ്റത്തിനും പഴം - പച്ചക്കറി ക്ഷാമത്തിനും ഒരു അറുതിയാവുന്നതുവരെ യു.കെയിലെ ഷെഫുമാർ ഉണ്ടാക്കുന്നത് വെറ്റ് പിസയായിരിക്കും. അതുപോലെ പാസ്ത സോസിൽ തക്കാളിയുമുണ്ടാവില്ല.