വില കുറയാതെ തക്കാളി- തമിഴ്നാട്ടിൽ കിലോയ്ക്ക് 200 രൂപ

തക്കാളിയുടെ വില ദിനംപ്രതി കൂടിവരികയാണ്. വിലക്കയറ്റത്തിനൊപ്പം തക്കാളി മോഷണവും തക്കാളിയെ ചൊല്ലിയുള്ള തർക്കങ്ങളും സജീവമാണ്. തമിഴ്‌നാട്ടിൽ തക്കാളിവില കിലോയ്ക്ക് 200 രൂപയായി. കഴിഞ്ഞ ദിവസം വരെ 160 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. തക്കാളി വരവ് കുറഞ്ഞതോടെയാണ് വില 200-ലെത്തിയത്. മുൻ ആഴ്ചകളിൽ മൊത്ത വ്യാപാരച്ചന്തയായ കോയമ്പേടിലേക്ക് 80 ലോറികളിൽ തക്കാളിയെത്തിയ സ്ഥാനത്ത് 20 ലോറികൾമാത്രമാണ് ഇപ്പോഴെത്തുന്നത്.

Content Highlights: surge in tomato price, tomato shortage