ഒരേ ജലാശയം ഉപയോഗിച്ച ഡൈനോസറുകള്‍; സ്കൈ ദ്വീപിലെ കാല്‍പ്പാടുകള്‍ പറയുന്നത്
ഡൈനോസോറുകളില് മാംസഭോജികളായവരും അവര്‍ വേട്ടയാടിയിരുന്ന സസ്യഭുക്കുകളായ ഡൈനോസോറുകളും സ്കോട്ട്ലന്റിലെ ഒരു തടാകത്തില്‍ നിന്നും വെള്ളം കുടിക്കാനെത്തിയിരിക്കാമെന്ന് പുതിയ കണ്ടെത്തല്‍.167 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാംസഭോജികളായ മെഗലാസോറസുകള് നീണ്ട കഴുത്തുള്ള സൗറോപോഡുകളെ വേട്ടയാടിരുന്നു.
എന്നാല്‍ പുതുതായി തിരിച്ചറിഞ്ഞ ഇവയുടെ കാല്‍പ്പാടുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടിനം ഡൈനോസറുകളും ഒരേ ജലാശയം ഉപയോഗിച്ചിരിക്കാമെന്നാണ് കണ്ടെത്തല്‍. നമ്മള് ഇപ്പോളൊക്കെ കാണുന്ന പോലെ മൃഗങ്ങള്‍ ജലാശയങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമാണ് ഇതെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. സ്കോട്ട്ലന്റിലെ സ്കൈ ദ്വീപിലാണ് ഒരു കൂട്ടം ഡൈനോസര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.