സ്‌ട്രെസ്സ് ഈറ്റിങ് രക്തയോട്ടം കുറയ്ക്കുമെന്ന് പഠനം
ജോലി സ്ഥലത്തോ വീട്ടിലോ എന്തെങ്കിലും പ്രഷറോ ടെന്‍ഷനോ ഉണ്ടായാല്‍ ചോക്ലേറ്റോ ചിപ്‌സോ ഒക്കെ കഴിച്ച് ടെന്‍ഷന്‍ ഒഴിവാക്കുന്നവര്‍ ഏറെയാണ്.എന്നാല്‍ ഈ സ്‌ട്രെസ്സ് ഈറ്റിങ് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്‌ട്രെസ്സ് ഈറ്റിങ് ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ക്രമേണ ഇത് ഹൃദ്രോഗ സാധ്യതയിലേക്ക് കൊണ്ടെത്തിക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.