ബോസ് മുരടനാണോ? ശകാരിക്കാന്‍ ആളെ നല്‍കി യുഎസ് കമ്പനി

മുരടനും പരമബോറനുമായി ബോസിനെ നല്ല ചീത്ത പറയാനായിട്ട് തോന്നാറുണ്ടോ. അങ്ങനെ കീഴ് ജീവനക്കാര്‍ക്ക് ബോസിനെ വഴക്ക് പറയാന്‍ അവസരമൊരുക്കിയിരിക്കുകയാണ് യുഎസിലെ ഒസിഡിഎ കമ്പനി. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ കാലിമര്‍ വൈറ്റിന്റെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒസിഡിഎ ആണ് വ്യത്യസ്തമായ വാഗ്ദാനം ജീവനക്കാര്‍ക്ക് നല്‍കിയത്. 

പരാതികള്‍ കേള്‍ക്കുക, തൊഴിലിടത്തെ പെരുമാറ്റത്തില്‍ നൂതന സംസ്‌കാരം കൊണ്ടുവരിക, പരസ്പര ബഹുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതുവഴി കമ്പനി ഉദ്ദേശിക്കുന്നത്. ഒരാള്‍ ടിക്ടോക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമ്പനിയിലെ ഈ സംവിധാനത്തെ കുറിച്ച് ലോകം അറിയുന്നത്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഈ പദ്ധതി റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: People To Scold Managers On Employee’s Behalf