ഇനി ഗൂഗിൾ മാപ്പ് വേണ്ട, സ്വന്തം മാപ്പ് മതി; ഒല കാബ്സ് ആപ്പിൽ നിന്ന് ഗൂഗിൾ മാപ്പ് സേവനം ഒഴിവാക്കുന്നു

ഓൺലൈൻ ടാക്സി കമ്പനിയായ ഒല കാബ്സ് ആപ്പിൽ നിന്ന് ഗൂഗിൾ മാപ്പ് സേവനം ഒഴിവാക്കുന്നു. പകരം കമ്പനി സ്വയം തയ്യാറാക്കിയ മാപ്പുകളാണ് ഇനി ഉപയോഗിക്കുക. ഇതുവഴി കമ്പനിക്ക് നൂറുകോടി രൂപയുടെ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒലയുടെ സ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് അസ്യൂർ ഉപയോ​ഗിക്കുന്നതും കമ്പനി നിർത്തിയിരുന്നു. 

Content Highlights: Ola exits Google Maps, to save Rs 100 cr with shift to in-house Ola Maps